Showing posts with label Unknown. Show all posts
Showing posts with label Unknown. Show all posts

Friday, 20 December 2013

ഇരുളിന്‍ മഹാ നിദ്രയില്‍

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ…
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ…
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ…
ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ …
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..
ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു …
നിന്നിലഭയം തിരഞ്ഞു പോകുന്നു ….
അടരുവാന്‍ വയ്യ …
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം……………………”

ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

ഇതു പാടമല്ലെന്റെ ഹൃദയമാണ് …
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് …വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകട്ടാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക… ബോധവുമെടുത്തു കൊള്‍ക……………………. പാട്ടുകളെടുത്തു കൊള്‍ക…………
കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍…..
നാണിച്ചു നില്ക്കും കുളക്കോഴികള്‍ …
പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ …
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക…………………….
വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക…
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക…
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക…………
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക…………………….